പാലക്കാട് അമ്മയും കുഞ്ഞും മരണമടഞ്ഞ സംഭവത്തിൽ റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി
Thursday, February 9, 2023 9:40 PM IST
തിരുവനന്തപുരം: പാലക്കാട് പ്രസവശേഷം അമ്മയും കുഞ്ഞും മരണമടഞ്ഞ സംഭവത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് റിപ്പോർട്ട് തേടി. ഇതു സംബന്ധിച്ച് അന്വേഷണം നടത്തി അടിയന്തരമായി റിപ്പോർട്ട് നൽകാൻ മന്ത്രി ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി.
ചിറ്റൂർ നല്ലേപ്പള്ളി സ്വദേശി അനിതയും നവജാതശിശുവുമാണ് മരണപ്പെട്ടത്. പ്രസവശുശ്രൂഷയ്ക്കായി ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച അനിതയെ ആരോഗ്യസ്ഥിതി ഗുരുതരമായതോടെ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു. ഇവിടെ വച്ചാണ് മരണം സംഭവിച്ചത്.