ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി; അഡ്വ. സൈബിയുടെ ഓഫീസില്‍ ക്രൈംബ്രാഞ്ച് പരിശോധന
Wednesday, February 15, 2023 10:14 AM IST
കൊച്ചി: ജഡ്ജിമാരുടെ പേരില്‍ കൈക്കൂലി വാങ്ങിയ സംഭവത്തില്‍ അഡ്വ.സൈബി ജോസിന്റെ
കൊച്ചിയിലെ ഓഫീസില്‍ ക്രൈംബ്രാഞ്ച് പരിശോധന. ഇയാളുടെ ലാപ്ടോപ്പ് അടക്കമുള്ള രേഖകള്‍ അന്വേഷണസംഘം പിടിച്ചെടുത്തു.
എസ്.പി.സുദര്‍ശന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ചയാണ് റെയ്ഡ് നടന്നത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് സൈബിക്ക് ഉടന്‍ നോട്ടീസ് നല്‍കും. കൂടുതല്‍ അഭിഭാഷകര്‍ക്കും നോട്ടീസ് നല്‍കാനാണ് ക്രൈംബ്രാഞ്ച് നീക്കം.
ജഡ്ജിമാരെ സ്വാധീനിക്കാനെന്ന പേരില്‍ കക്ഷികളില്‍നിന്ന് വന്‍ തുക കൈക്കൂലിയായി വാങ്ങിയെന്നാണ് ഹൈക്കോടതി അഭിഭാഷകനായ സൈബിക്കെതിരെയുള്ള കേസ്. എന്നാല്‍ തനിക്കെതിരെ നടന്ന ഗൂഢാലോചനയുടെ ഭാഗമാണ് ആരോപണമെന്നാണ് സൈബിയുടെ വാദം.