സ്വർണക്കടത്ത് തർക്കം; യുവാവിനെ തട്ടിക്കൊണ്ട് പോയ പ്രതി പിടിയിൽ
Wednesday, February 22, 2023 5:34 PM IST
കണ്ണൂർ: താമരശേരിയിൽ സ്വർണക്കടത്ത് സംഘാംഗങ്ങൾ തമ്മിലുള്ള തർക്കത്തെത്തുടർന്ന് യുവവ്യവസായിയെ തട്ടിക്കൊണ്ട് പോയ കേസിലെ മുഖ്യപ്രതി പിടിയിൽ. അലി ഉബൈറാൻ എന്നയാളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
താമരശേരി സ്വദേശിയായ മുഹമ്മദ് അഷ്റഫിനെ തട്ടിക്കൊണ്ട് പോയത് ഉബൈറാന്റെ നേതൃത്വത്തിലുള്ള സംഘമാണെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. അഷ്റഫിന്റെ ഭാര്യാസഹോദരനും ഉബൈറാനും ചേർന്ന് നടത്തിയിരുന്ന അനധികൃത സ്വർണക്കടത്ത് വ്യാപാരവുമായി ബന്ധപ്പെട്ട തർക്കമാണ് തട്ടിക്കൊണ്ട് പോകലിലേക്ക് നയിച്ചത്.
കേസിൽ പ്രതികളായ ഷബീബ് റഹ്മാൻ, മുഹമ്മദ് നാസ് എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.