കാഷ്മീരിൽ ഭീകരരുടെ വെടിവയ്പ്പ്; ഒരാൾക്ക് പരിക്ക്
Saturday, February 25, 2023 10:51 AM IST
ശ്രീനഗർ: ജമ്മുകാഷ്മീരിലെ അനന്ത്നാഗ് ജില്ലയിൽ ഭീകരാക്രമണം. ഭീകരർ നടത്തിയ വെടിവയ്പ്പിൽ ഒരാൾക്ക് പരിക്കേറ്റു.
ബിജ്ബെഹറയിലെ ഹസൻപോറ തവേല പ്രദേശത്തെ പള്ളിക്ക് സമീപമാണ് സംഭവം. ഭീകരരുടെ വെടിയേറ്റ് വീരമൃത്യു വരിച്ച ഹെഡ് കോൺസ്റ്റബിൾ അലി മുഹമ്മദ് ഗനായിയുടെ മകൻ ആസിഫ് ഗനായ്ക്കാണ് വെടിയേറ്റത്.
പ്രദേശം സൈന്യം വളഞ്ഞിരിക്കുകയാണ്.