ഗ്യാസിൽ തീപടർത്തി കേന്ദ്രം; പാചക വാതക വില കുത്തനെ കൂട്ടി
Wednesday, March 1, 2023 8:37 AM IST
കൊച്ചി: പാചക വാതക വില വർധിപ്പിച്ച് കേന്ദ്ര സർക്കാർ. 14.2 കിലോഗ്രാം തൂക്കം വരുന്ന ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന് 50 രൂപയാണു കൂട്ടിയത്. ഇതോടെ പാചകവാതകം നിറച്ച ഒരു സിലിണ്ടറിന് 1,110 രൂപ ആയി.
19 കിലോഗ്രാം തൂക്കം വരുന്ന വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതക സിലിണ്ടറിന്റെ വിലയും കൂട്ടി. 351 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ വാ ണിജ്യ സിലിണ്ടറിന് 2124 രൂപയായി. നേരത്തെ 1,773 രൂപയായിരുന്നു വാണിജ്യ സിലിണ്ടറിന്റെ വില.
വാണിജ്യ പാചക വാതക സിലിണ്ടറുകളുടെ നിരക്ക് വർധിക്കുന്നതോടെ ഹോട്ടൽ ഭക്ഷണത്തിന്റെ വില കൂടിയേക്കും.