ഹിൻഡൻബർഗ്: സുപ്രീംകോടതി ഉത്തരവ് ഇന്ന്
Thursday, March 2, 2023 7:26 AM IST
ന്യൂഡൽഹി: ഹിൻഡൻബർഗ് റിപ്പോർട്ടിൽ അന്വേഷണ സമിതിയെ നിയോഗിച്ച് സുപ്രീംകോടതി ഇന്ന് ഉത്തരവിറക്കും. ചീഫ് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിറക്കുക.
തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട ഹർജികളിലും ഇന്നു വിധിയുണ്ടാകും. ജസ്റ്റീസ് കെ.എം. ജോസഫ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക.