കെഎസ്ആർടിസി ശന്പളം; ആദ്യഗഡു വിതരണം ചെയ്തു
Sunday, March 5, 2023 11:46 PM IST
തിരുവനന്തപുരം: തൊഴിലാളി യൂണിയനുകളുടെ എതിർപ്പിനിടെയും കെഎസ്ആർടിസിയിൽ ശന്പളം ഗഡുക്കളായി വിതരണം ചെയ്തു. കഴിഞ്ഞ മാസത്തെ ശന്പളത്തിന്റെ പകുതിയാണ് നൽകിയത്. സർക്കാർ സഹായമായി ധനവകുപ്പ് അനുവദിച്ച 30 കോടി രൂപയിൽ നിന്നാണ് ശന്പളം നൽകിയത്.
എല്ലാ മാസവും അഞ്ചിനു മുൻപ് ജീവനക്കാർക്കു ശന്പളം നൽകണമെന്നായിരുന്നു കെഎസ്ആർടിസി മാനേജ്മെന്റിനു ഹൈക്കോടതി നൽകിയ നിർദേശം. ശന്പളം നൽകാനുള്ള മാർഗം ശനി രാത്രിയും കെഎസ്ആർടിസിക്കു മുന്നിലുണ്ടായിരുന്നില്ല. ഇതിനിടയിലാണ് സർക്കാർ സഹായമായി എല്ലാ മാസവും കിട്ടാറുള്ള തുകയിലെ 30 കോടിരൂപ ധവവകുപ്പിൽ നിന്ന് കെഎസ്ആർടിസിക്കു ലഭിച്ചത്.
ഈ തുകയിൽ നിന്നാണ് ഫെബ്രുവരി മാസത്തെ പാതി ശന്പളം നൽകിയത്.