വിമാനത്താവളത്തിൽ വച്ച് യാത്രക്കാരനെ ആക്രമിച്ചു; തമിഴ്നാട് മുൻ മുഖ്യമന്ത്രിക്കെതിരെ കേസ്
Sunday, March 12, 2023 9:45 AM IST
ചെന്നൈ: തമിഴ്നാട് മുൻ മുഖ്യമന്ത്രി ഇ. പളനിസ്വാമിക്കെതിരെ പോലീസ് കേസ്. മധുര വിമാനത്താവളത്തിൽ പ്രതിഷേധിച്ച യാത്രക്കാരനെ ആക്രമിച്ചെന്ന പരാതിയിലാണ് നടപടി. എഐഎഡിഎംകെ എംഎൽഎ പി.ആർ. സെന്തിൽനാഥനുമെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ വിശ്വസ്തയായിരുന്ന വി.കെ. ശശികലയെ പളനിസ്വാമി വഞ്ചിച്ചുവെന്ന് ആരോപിച്ച് ഫേസ്ബുക്ക് ലൈവിലൂടെ പ്രതിഷേധിച്ച യാത്രക്കാരനെ പോലീസ് ശനിയാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു.