"കൊച്ചിയിലെ പോലീസ് കൊടിച്ചിപ്പട്ടികൾ, ഓടിച്ചിട്ട് തല്ലാൻ കെൽപ്പുള്ളവരാണ് കോൺഗ്രസുകാർ'
സ്വന്തം ലേഖകൻ
Thursday, March 16, 2023 2:50 PM IST
കൊച്ചി: പോലീസിനെതിരേ രൂക്ഷ വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. കൊച്ചിയിലെ പോലീസ് കൊടിച്ചിപ്പട്ടികളെന്നാണ് സുധാകരന്‍റെ വിമർശനം.
പോലീസിനെ ഓടിച്ചിട്ട് തല്ലാൻ കെൽപ്പുള്ളവരാണ് കോൺഗ്രസ് പ്രവർത്തകരെന്ന് ഓർത്തുകൊള്ളണമെന്നും സുധാകരൻ പറഞ്ഞു.
എം.വി. ഗോവിന്ദൻ അഴിമതിക്കാരനല്ലാത്ത നേതാവാണെന്നും അഴിമതിക്കാരനായ മുഖ്യമന്ത്രിക്ക് ചൂട്ടു പിടിക്കുന്നുവെന്ന വിമർശനമാണ് അദ്ദേഹത്തിനുള്ളതെന്നും സുധാകരൻ കൂട്ടിച്ചേർത്തു.