വേനൽ മഴ വെള്ളിയാഴ്ച വരെ തുടരും; ഇടിമിന്നലിനു സാധ്യത
Thursday, March 16, 2023 4:52 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ വേനൽമഴ തുടരുമെന്ന് കാലാവസ്ഥാപ്രവചനം. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയുണ്ടാകും. ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
മലയോര മേഖലകളിലാണ് കൂടുതല്‍ മഴക്ക് സാധ്യത. കോട്ടയം, എറണാകുളം, പത്തനംതിട്ട, പാലക്കാട്, വയനാട് ജില്ലകളിൽ കഴിഞ്ഞ ദിവസം മഴ ലഭിച്ചിരുന്നു. വെള്ളിയാഴ്ചയോടെ വടക്കന്‍ കേരളത്തിലും മഴ ലഭിക്കും.
ഉച്ചക്ക് രണ്ട് മുതല്‍ രാത്രി 10 വരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുതെന്നും നിർദേശമുണ്ട്.