വാച്ച് ആൻഡ് വാർഡുമാരെ ആക്രമിച്ച പ്രതിപക്ഷ എംഎൽഎമാരെ സസ്പെൻഡ് ചെയ്യണം: പി.കെ.ശ്രീമതി
Sunday, March 19, 2023 10:59 AM IST
തിരുവനന്തപുരം: നിയമസഭയിലെ വാച്ച് ആൻഡ് വാർഡുമാരെ ആക്രമിച്ച പ്രതിപക്ഷ എംഎൽഎമാരെ സസ്പെൻഡ് ചെയ്യണമെന്നും അത്തരക്കാർ സഭയിലിരിക്കുന്നത് അപമാനമാണെന്നും സിപിഎം നേതാവ് പി.കെ.ശ്രീമതി.
പ്രതിപക്ഷ എംഎൽഎമാർ ഗുരുതരമായി പരിക്കേൽപ്പിച്ചെന്ന വനിതാ ജീവനക്കാരുടെ വെളിപ്പെടുത്തലിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തണം. ഈ സംഭവം നിയമത്തിന് മുന്നിൽ കൊണ്ടുവരണം.
ഉന്തിലും തള്ളിലുമുണ്ടായ സാധാരണ അപകടമല്ല ഇത്. കരുതിക്കൂട്ടിയുള്ള കനത്ത ആക്രമണത്തിനാണ് വനിതാ ജീവനക്കാർ ഇരയായത്. നടുവിനും കൈകൾക്കും അടക്കം ഗുരുതര പരിക്കാണ് ഏറ്റതെന്നും ശ്രീമതി കൂട്ടിച്ചേർത്തു.