തലശേരി ആര്ച്ച്ബിഷപ്പിന്റേത് സാധാരണ ജനത്തിന്റെ ശബ്ദം: കെ. സുരേന്ദ്രന്
Monday, March 20, 2023 11:40 AM IST
കൊച്ചി: തലശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയില്‍ രാഷ്ട്രീയം കാണേണ്ടതില്ലെന്നും അതു സാധാരണ ജനങ്ങളുടെ ശബ്ദമാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്. കര്‍ഷകരെ ഉപയോഗിച്ച് അധികാരസ്ഥാനങ്ങള്‍ നേടിയ കോണ്‍ഗ്രസ്, സിപിഎം മുന്നണികള്‍ കര്‍ഷകരെ വഞ്ചിച്ചു.
ആർച്ച്ബിഷപ്പിന്റെ പ്രസ്താവനയോടുള്ള എം.വി. ഗോവിന്ദന്റെ മറുപടി രാഷ്ട്രീയ വിദ്വേഷം മാത്രമാണ്. കര്‍ഷകര്‍ക്കൊപ്പം നില്ക്കുന്നതിനു പകരം അസഹിഷ്ണുത കാണിക്കുകയാണ് ഗോവിന്ദൻ. ആർച്ച്ബിഷപ്പിന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ ബിജെപി കര്‍ഷകരെ സന്ദര്‍ശിച്ച് അവരുടെ പ്രശ്നങ്ങള്‍ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും സുരേന്ദ്രന് പറഞ്ഞു.