കടുപ്പിച്ച് പ്രതിപക്ഷം; നിയമസഭ അല്പസമയത്തേക്ക് നിര്‍ത്തിവച്ചു
Monday, March 20, 2023 11:37 AM IST
തിരുവനന്തപുരം: രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം നിയമസഭ ഇന്ന് വീണ്ടും ചേര്‍ന്നപ്പോള്‍ തുടക്കത്തിലെ പ്രതിഷേധമുയര്‍ത്തി പ്രതിപക്ഷം. ചോദ്യോത്തരവേള ആരംഭിക്കുന്നതിന് മുമ്പ് തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി.
31 മിനിറ്റ് മാത്രമാണ് ചോദ്യോത്തരവേള തുടര്‍ന്നത്.സ്പീക്കറുടെ കാഴ്ച മറയ്ക്കുന്ന രീതിയില്‍ പ്രതിഷേധം കടുപ്പിച്ചതോടെ സഭാനടപടികള്‍ തത്ക്കാലത്തേയ്ക്ക് നിര്‍ത്തിവയ്ക്കുകയായിരുന്നു. 11ന് സ്പീക്കറുടെ ഓഫീസിനോട് ചേര്‍ന്നുള്ള ഹാളില്‍ കാര്യോപദേശക സമിതി യോഗം ചേരും.
സഭയില്‍ കഴിഞ്ഞ ദിവസമുണ്ടായ ദൗര്‍ഭാഗ്യകരമായ സംഭവങ്ങളുമായി ബന്ധപ്പെട്ട് തങ്ങള്‍ മുന്നോട്ട് വച്ച കാര്യങ്ങളില്‍ ഇതുവരെ തീരുമാനമായില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് ചൂണ്ടിക്കാട്ടി. ഇതുസംബന്ധിച്ച് സഭയില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ല.
രണ്ട് വനിതകള്‍ ഉള്‍പ്പെടെയുള്ള ഏഴ് പ്രതിപക്ഷ എംഎല്‍എമാര്‍ക്കെതിരായി കള്ളക്കേസെടുത്തെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു.