അമൃത്പാലിന്റെ അമ്മാവനും ഡ്രൈവറും പോലീസിൽ കീഴടങ്ങി
Monday, March 20, 2023 3:50 PM IST
ന്യൂഡൽഹി: ഖലിസ്ഥാൻ നേതാവ് അമൃത്പാൽ സിംഗിന്റെ അമ്മാവൻ ഹർജിത് സിംഗും ഡ്രൈവർ ഹർപ്രീത് സിംഗും പഞ്ചാബ് പോലീസിനു മുമ്പാകെ കീഴടങ്ങി. മെഹത്പുർ ഡിഐജി നരേന്ദ്ര ഭാർഗവിന് മുമ്പാകെയാണ് ഇരുവരും കീഴടങ്ങിയത്.
ഇവർക്കെതിരേ ദേശീയ സുരക്ഷ നിയമപ്രകാരം കേസെടുക്കുമെന്നാണ് സൂചന. അമൃത്പാലിന്റെ സഹായികളായ 112 പേര് ഇതുവരെ പിടിയിലായതായാണ് റിപ്പോര്‍ട്ട്.
അതേസമയം, അമൃത്പാലിന് വേണ്ടിയുള്ള തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ് പഞ്ചാബ് പോലീസ്. സംസ്ഥാനത്ത് കടുത്ത ജാഗ്രതാനിർദേശമാണ് പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്.