കൊച്ചി: നിർമാണത്തിലിരുന്ന കെട്ടിടത്തിലെ കോൺക്രീറ്റ് സ്ലാബുകൾ ഇടിഞ്ഞുവീണുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. അങ്കമാലി കറുകുറ്റിയിലാണ് സംഭവം.

ജോണി അന്തോണി (52), വെസ്റ്റ് ബംഗാൾ സ്വദേശിയായ അലി ഹസൻ (30) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. മരിച്ച രണ്ട് പേരും കെട്ടിട നിർമാണ തൊഴിലാളികളാണ്. അപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു.