സ്വർണ വില കൂടി
Tuesday, March 21, 2023 3:33 PM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിച്ചു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 5,500 രൂപയും പവന് 44,000 രൂപയുമായി.
തിങ്കളാഴ്ച പവന് 400 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വില വർധനവ് രേഖപ്പെടുത്തിയത്. ശനിയാഴ്ച പവന് 44,240 രൂപ രേഖപ്പെടുത്തിയതാണ് ആഭ്യന്തര വിപണിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില.