ലൈഫ് മിഷന് കോഴക്കേസ്: സന്തോഷ് ഈപ്പന് രണ്ടു ദിവസം ഇഡി കസ്റ്റഡിയില്
Tuesday, March 21, 2023 9:44 PM IST
കൊച്ചി: ലൈഫ്മിഷന് കോഴക്കേസില് യുണീടാക് എംഡി സന്തോഷ് ഈപ്പനെ രണ്ടു ദിവസത്തേക്ക് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയില് വിട്ടു. കേസില് ഒന്നാം പ്രതിയാണ് സന്തോഷ് ഈപ്പന്. ഇയാളെ കൊച്ചി ഓഫീസില് ചോദ്യം ചെയ്തുവരികയാണ്.
പി.എസ്.സരിത്തും സ്വപ്ന സുരേഷും കേസില് മൂന്നും നാലും പ്രതികളാണ്. യുഎഇ കോണ്സുലേറ്റിലെ മുന് അക്കൗണ്ടന്റ് ഖാലിദ് എന്ന ഈജിപ്ഷ്യന് പൗരന് ഉൾപ്പെടെ പലര്ക്കും സന്തോഷ് ഈപ്പന് കോഴ നല്കിയെന്നാണ് ആരോപണം.