ഡൽഹിയിൽ ശക്തമായ ഭൂചലനം
Tuesday, March 21, 2023 10:37 PM IST
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തും പരിസര പ്രദേശങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
ഏതാനും സെക്കൻഡുകൾ മാത്രം നീണ്ടുനിന്ന ഭൂകമ്പത്തെത്തുടർന്ന് പരിഭ്രാന്തരായ ജനങ്ങൾ വീടുകളിൽ നിന്ന് ഇറങ്ങിയോടി.
അഫ്ഗാനിസ്ഥാനിലെ കലഫ്ഗാൻ പട്ടണത്തിൽ നിന്ന് 90 കിലോമീറ്റർ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഈ മേഖലയിൽ റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ചലനമാണ് അനുഭവപ്പെട്ടത്. എന്നാൽ ഡൽഹിയിൽ അനുഭവപ്പെട്ട ഭൂചലനത്തിന് ഇത്രയും തീവ്രതയില്ലെന്നാണ് പ്രാഥമിക നിഗമനം.
പാക്കിസ്ഥാൻ, ചൈന, അഫ്ഗാനിസ്ഥാൻ, കസഖ്സ്ഥാൻ, തജിക്കിസ്ഥാൻ, കിർഗിസ്ഥാൻ എന്നിവടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.