പോലീസ് സ്റ്റേഷനിലെ അലമാരയുടെ ചില്ലില്‍ സ്വയം തലയിടിച്ച് പീഡനക്കേസ് പ്രതി, പരിക്കേറ്റു
Wednesday, March 22, 2023 3:16 PM IST
വയനാട്: സുല്‍ത്താന്‍ ബത്തേരി പോലീസ് സ്റ്റേഷനിലെ അലമാരയുടെ ചില്ലില്‍ സ്വയം തലയിടിച്ച് പരിക്കേല്‍പ്പിച്ച് പീഡനക്കേസ് പ്രതി. അമ്പലവയല്‍ റിസോര്‍ട്ട് പീഡനക്കേസിലെ പ്രതിയായ മീനങ്ങാടി സ്വദേശി ലെനിനാണ് പരിക്കേറ്റത്.
ഇയാളെ ബത്തേരിയിലെ ആശുപത്രിയിലേക്ക് മാറ്റി. പീഡനക്കേസിലെ പതിനഞ്ചാം പ്രതിയാണ് ലെനിന്. പീഡനം നടന്ന റിസോര്‍ട്ടില്‍ തെളിവെടുപ്പിന് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം.
അതേസമയം വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ പോലീസ് പീഡിപ്പിക്കുകയാണെന്ന് ഇയാള്‍ മാധ്യമങ്ങളോട് പറഞ്ഞു. തമിഴ്നാട് അമ്പലമൂലയില്‍ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസിലും ഇയാള്‍ പ്രതിയാണ്.