അടിമാലിയില്‍ വെള്ളച്ചാട്ടത്തിന് സമീപം യുവാവിന്റെ മൃതദേഹം കണ്ടെത്തി
Thursday, March 23, 2023 3:55 PM IST
ഇടുക്കി: അടിമാലി വാളറ വെള്ളച്ചാട്ടത്തിന് സമീപം യുവാവിന്റെ മൃതദേഹം കണ്ടെത്തി. എറണാകുളം പാലക്കുഴ സ്വദേശി ജോജി ജോണ്‍(40) ആണ് മരിച്ചത്.
രാവിലെ ഇവിടെയെത്തിയ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് അടിമാലി പോലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചു.
സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. കലുങ്കില്‍ ഇരുന്ന് ഉറങ്ങിയപ്പോള്‍ വഴുതി താഴേയ്ക്ക് വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.