സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പീഡനം; രണ്ടുപേർ അറസ്റ്റിൽ
Thursday, March 23, 2023 3:52 PM IST
കോഴിക്കോട്: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ച രണ്ടുപേർ അറസ്റ്റിൽ. കോഴിക്കോട്ടാണ് സംഭവം.
മലപ്പുറം സ്വദേശികളാണ് അറസ്റ്റിലായത്. ലഹരി കലർന്ന ജ്യൂസ് നൽകി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതി. തന്നെ കോഴിക്കോട്ട് എത്തിച്ചത് സീരിയൽ നടിയാണെന്നും യുവതി മൊഴി നൽകി.