യുകെയില്‍ മലയാളി വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തി
Friday, March 24, 2023 9:48 PM IST
ലണ്ടന്‍: യുകെയില്‍ മലയാളി വൈദികനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ലിവര്‍പൂളിനു സമീപം റെക്സ് ഹാം രൂപതയില്‍ സേവനമനുഷ്ഠിച്ചിരുന്ന വയനാട് സ്വദേശി ഫാ. ഷാജി തോമസ് പുന്നാട്ടിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
മഹല്ലത്ത് ദേവാലയത്തിൽ പതിവ് കുര്‍ബാനയ്ക്ക് വൈദികന് എത്താതിരുന്നതോടെ നടത്തിയ അന്വേഷണത്തിലാണ് ഫാ. ഷാജി പുന്നാട്ടിനെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. ഹൃദയാഘാതം മൂലം മരണം സംഭവിച്ചതാണെന്നാണ് പ്രാഥമിക നിഗമനം.
ഫാ. ഷാജി കഴിഞ്ഞ 16 വർഷമായി വെയിൽസിലെ വിവിധ ദേവാലങ്ങളിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു.