ജനാധിപത്യം സംരക്ഷിക്കാൻ കോൺഗ്രസ് പോരാട്ടം തുടരും: ഖാർഗെ
Sunday, March 26, 2023 10:24 PM IST
ന്യൂഡൽഹി: ജനാധിപത്യം സംരക്ഷിക്കാൻ കോൺഗ്രസ് പോരാട്ടം തുടരുമെന്ന് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ആരെങ്കിലും തങ്ങളെ തകർക്കാൻ ശ്രമിച്ചാൽ തക്കതായ മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു.
തങ്ങൾ ദുർബലരാണെന്നാണ് ബിജെപി സർക്കാരും നരേന്ദ്ര മോദിയും ചിന്തിക്കുന്നത്. ആരെങ്കിലും തങ്ങളെ തകർക്കാൻ ശ്രമിച്ചാൽ തക്കതായ മറുപടി നൽകും. ജനാധിപത്യവും ഭരണഘടനയും സ്വാതന്ത്ര്യവും സംരക്ഷിക്കാൻ തങ്ങൾ പോരാട്ടം തുടരും.
ഞങ്ങളെ കുഴിച്ചിടാൻ നിങ്ങളുടെ എല്ലാ ശ്രമങ്ങളും നടത്തുക, പക്ഷേ നിങ്ങൾക്ക് ഞങ്ങളെ തകർക്കാൻ കഴിയില്ല.
രാഹുൽ ഗാന്ധി ഈ രാജ്യത്തെ ജനങ്ങൾക്കുവേണ്ടിയും സ്ത്രീകൾക്കു വേണ്ടിയും യുവാക്കൾക്കു വേണ്ടിയും പോരാടുകയാണ്. തൊഴിലില്ലായ്മയ്ക്കും വിലക്കയറ്റത്തിനും എതിരെയാണ് അദ്ദേഹം പോരാടുന്നതെന്നും ഖാർഗെ കൂട്ടിച്ചേർത്തു.