യുക്രെയ്ൻ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയിൽ പരീക്ഷ എഴുതാം: സുപ്രീം കോടതി
Tuesday, March 28, 2023 5:17 PM IST
ന്യൂഡൽഹി: യുക്രെയ്നില്‍ നിന്ന് മടങ്ങിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് അവസാനവർഷ പരീക്ഷ എഴുതാൻ അവസരം നൽകാമെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ. യുക്രെയ്നില്‍ നിന്ന് മടങ്ങിയ വിദ്യാർഥികളുടെ ആശങ്ക പരിഹരിക്കാൻ കേന്ദ്രം രൂപീകരിച്ച സമിതിയുടേതാണ് തീരുമാനം.
ഇന്ത്യയിലേക്ക് മടങ്ങിയ വിദ്യാർഥികൾക്ക് രാജ്യത്തെ മെഡിക്കൽ കോളജുകളിൽ ചേരാതെ തന്നെ എംബിബിഎസ് അവസാനവർഷ തിയറി, പ്രാക്ടിക്കൽ പരീക്ഷകൾ എഴുതാൻ ഒരു അവസരം നൽകും. മറ്റൊരു അവസരം ഉണ്ടാകുകയില്ല.
ഈ രണ്ട് പരീക്ഷകളും വിജയിച്ച വിദ്യാർഥികൾ രണ്ട് വർഷത്തെ നിർബന്ധിത ഇന്റേൺഷിപ്പ് പൂർത്തിയാക്കണം. ആദ്യ വർഷം സൗജന്യവും രണ്ടാം വർഷം പണം നൽകിയുമാണ് ഇന്റേൺഷിപ്പ്. യുദ്ധവും കോവിഡും മൂലം തിരിച്ചെത്തിയ വിദ്യാര്‍ഥികളാണ് കോടതിയെ സമീപിച്ചത്. യുക്രെയ്നിൽനിന്ന് 18,000-ത്തോളം വിദ്യാർഥികൾ ഇന്ത്യയിൽ തിരിച്ചെത്തിയിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്.