പത്തനംതിട്ടയിൽ ലോറിക്ക് തീപിടിച്ചു
Wednesday, March 29, 2023 4:13 PM IST
പത്തനംതിട്ട: ചെറുകോൽപുഴയിൽ ലോറിക്ക് തീപിടിച്ചു. അയിരൂർ ആയുർവേദ ആശുപത്രിക്ക് സമീപമാണ് സംഭവം. ഓടിക്കൊണ്ടിരുന്ന കണ്ടെയ്നർ ലോറിക്കാണ് തീപിടിച്ചത്. അഗ്നിശമനസേന സ്ഥലത്തെത്തി തീയണച്ചു.