വൈറസ് സാന്നിധ്യം: ഇന്ത്യയിൽ നിന്നുള്ള ചെമ്മീൻ ഇറക്കുമതി നിർത്തിവച്ച് സൗദി
Thursday, March 30, 2023 4:38 AM IST
ജിദ്ദ: ഇന്ത്യയിൽ നിന്നുള്ള ശീതീകരിച്ച ചെമ്മീൻ ഇറക്കുമതി സൗദി താൽക്കാലികമായി നിർത്തിവച്ചു. ശീതീകരിച്ച ചെമ്മീൻ ഉൽപന്നങ്ങളിൽ വൈറ്റ് സ്പോട്ട് സിൻഡ്രോം വൈറസിന്റെ സാന്നിധ്യം സാമ്പിൾ പരിശോധനയിൽ കണ്ടെത്തിയതിനെത്തുടർന്നാണ് നിരോധനം.
ഇറക്കുമതി ചെയ്യുന്ന സമുദ്രോൽപന്നങ്ങളിൽ നിന്നുള്ള സാമ്പിളുകൾ പരിശോധിച്ച ശേഷം പരിസ്ഥിതി, ജല, കൃഷി മന്ത്രാലയം അഭ്യർഥിച്ചതനുസരിച്ച് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയാണ് തീരുമാനമെടുത്തത്.