തിരുവല്ലയില്‍ ക്ഷേത്രോത്സവത്തിനിടെ സംഘര്‍ഷം; മൂന്ന് പേര്‍ക്ക് കുത്തേറ്റു
Thursday, March 30, 2023 11:42 AM IST
പത്തനംതിട്ട: തിരുവല്ല ഓതറ പുതുകുളങ്ങരയില് ക്ഷേത്രോത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് കുത്തേറ്റു. ചെങ്ങന്നൂര്‍ വാഴാര്‍മംഗലം സ്വദേശികളായ എസ്.സഞ്ജു, കാര്ത്തികേയന്, പവിന് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ കേസെടുത്തു. പ്രതികള്‍ എവിടെയാണുള്ളതെന്ന് സംബന്ധിച്ച വിവരം ലഭിച്ചെന്നും ഇവര്‍ ഉടന്‍ അറസ്റ്റിലാകുമെന്നും പോലീസ് അറിയിച്ചു.
ബുധനാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. രണ്ട് സംഘങ്ങള്‍ തമ്മില്‍ നേരത്തെയുണ്ടായ സംഘര്‍ഷത്തിന്റെ പകപോക്കലാണുണ്ടായതെന്നാണ് നിഗമനം.