സ്വർണ വിലയിൽ മാറ്റമില്ല
Thursday, March 30, 2023 1:38 PM IST
കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. ഗ്രാമിന് 5,470 രൂപയിലും പവന് 43,760 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
ബുധനാഴ്ച പവന് 160 രൂപയുടെ വർധനവ് രേഖപ്പെടുത്തിയിരുന്നു. മാർച്ച് 18ന് പവന് 44,240 രൂപ രേഖപ്പെടുത്തിയതാണ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില.