സഹകരണ ബാങ്കുകളിലെ കുടിശിക നിവാരണ പദ്ധതി ഒരു മാസത്തേക്ക് നീട്ടണം: വി.ഡി. സതീശൻ
Friday, March 31, 2023 2:26 AM IST
തിരുവനന്തപുരം: കേരള ബാങ്ക് ഉൾപ്പെടെ സംസ്ഥാനത്തെ വിവിധ സഹകരണ ബാങ്കുകളിൽ പ്രഖ്യാപിച്ചിരിക്കുന്ന കുടിശിക നിവാരണ പദ്ധതി ഏപ്രിൽ 30 വരെ ദീർഘിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്കും സഹകരണ മന്ത്രിക്കും കത്ത് നൽകി.
വായ്പാ കുടിശികയെ തുടർന്ന് സംസ്ഥാനത്ത് പതിനായിരക്കണക്കിന് പേർക്കാണ് കേരള ബാങ്കിൽ നിന്നും വിവിധ സഹകരണ ബാങ്കുകളിൽ നിന്നും ജപ്തി നോട്ടീസ് ലഭിച്ചിരിക്കുന്നത്. മാർച്ച് 31 വരെ കുടിശിക നിവാരണ മാസമായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കടുത്ത സാന്പത്തിക പ്രതിസന്ധിയിൽ നിരവധി പേർക്ക് വായ്പാ കുടിശിക തിരിച്ചടയ്ക്കാൻ സാധിക്കാത്ത അവസ്ഥയാണ്.
ഈ സാഹചര്യത്തിൽ കുടിശിക തീർക്കാനുള്ള അവസരം എപ്രിൽ 30 വരെ ദീർഘിപ്പിച്ച് നൽകണം. ഇതിനായി കേരള ബാങ്ക് ഉൾപ്പെടെയുള്ള സഹകരണ ബാങ്കുകൾക്ക് അടിയന്തര നിർദേശം നൽകണമെന്ന് സതീശൻ ആവശ്യപ്പെട്ടു.