അരിക്കൊമ്പനെ കൂട്ടിലടയ്ക്കില്ല; ഉൾക്കാട്ടിലേക്ക് അയക്കുമെന്ന് സൂചന
Friday, March 31, 2023 9:33 AM IST
ഇടുക്കി: ചിന്നക്കനാലിൽ വിഹരിക്കുന്ന അരിക്കൊമ്പനെ വെടിവച്ച് കൂട്ടിലടയ്ക്കേണ്ടന്ന് തീരുമാനം. പകരം റേഡിയോ കോളർ ഘടിപ്പിച്ച് ഉൾവനത്തിലേക്ക് അയക്കാമെന്ന് ഹൈക്കോടതി നിയോഗിച്ച വിദഗ്ധ സമിതി ചർച്ച ചെയ്തു.
എന്നാൽ ഏത് വനത്തിലേക്ക് അയക്കുമെന്ന കാര്യം ചർച്ച ചെയ്തിട്ടില്ല. മദപ്പാട് മാറിയശേഷം റേഡിയോ കോളർ ഘടിപ്പിച്ചാൽ മതിയെന്നും സമിതി ശിപാർശ ചെയ്തു. ഇക്കാര്യം ഹൈക്കോടതിയെ അറിയിക്കാനും പ്രാഥമിക ധാരണയായി.