സ്വർണാഭരണങ്ങളിൽ എച്ച്യുഐഡി ഹാൾമാർക്ക്: സമയം നീട്ടി ഹൈക്കോടതി
Friday, March 31, 2023 3:32 PM IST
കൊച്ചി: സ്വർണാഭരണങ്ങളിൽ എച്ച്യുഐഡി ഹാൾമാർക്ക് പതിപ്പിക്കാനുള്ള സമയം മൂന്ന് മാസം കൂടി നീട്ടി നൽകി ഹൈക്കോടതി. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സമർപ്പിച്ച ഹർജി പരിഗണിച്ചാണ് കോടതി ഉത്തരവ്.
നിലവിലെ സ്റ്റോക്കുകളിൽ ഹാൾമാർക്ക് പതിപ്പിക്കുന്നതിന് കൂടുതൽ സമയം വേണമെന്ന് ഉൾപ്പടെയായിരുന്നു ഹർജിക്കാരുടെ ആവശ്യം.
ഏപ്രിൽ ഒന്ന് മുതൽ എച്ച്യുഐഡി ഹാൾമാർക്ക് പതിപ്പിച്ചുള്ള ആഭരണങ്ങൾ മാത്രമേ വിൽക്കാവൂ എന്നായിരുന്നു സർക്കാർ ഉത്തരവ്.