മോദിയുടെ വിദ്യാഭ്യാസ വിവരങ്ങൾ നൽകണമെന്ന നിർദേശം ഗുജറാത്ത് ഹൈക്കോടതി റദ്ദാക്കി
Friday, March 31, 2023 4:27 PM IST
അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിന് കൈമാറണമെന്ന കേന്ദ്ര വിവരാവകാശ കമ്മീഷന്റെ നിർദേശം ഗുജറാത്ത് ഹൈക്കോടതി റദ്ദാക്കി.
കേന്ദ്ര വിവരാവകാശ കമ്മീഷൻ 2016ൽ ഗുജറാത്ത് സർവകലാശാലയ്ക്ക് നൽകിയ നിർദേശമാണ് ഹൈക്കോടതി റദ്ദാക്കിയത്. കൂടാതെ കെജ്രിവാളിന് 25,000 രൂപ പിഴയും ഹൈക്കോടതി ചുമത്തി.
ഗുജറാത്ത് സർവകലാശാലയാണ് നരേന്ദ്ര മോദിക്ക് ബിരുദാനന്തര ബിരുദം നൽകിയത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ അപേക്ഷകനായ അരവിന്ദ് കേജരിവാളിന് കൈമാറാൻ മുഖ്യ വിവരാവകാശ കമ്മീഷണർ ഡോ. ശ്രീധർ ആചാര്യലു ആണ് ഗുജറാത്ത് സർവകലാശാലയ്ക്ക് നിർദേശം നൽകിയത്.