കര്‍ണാടകയില്‍ പശുക്കടത്ത് ആരോപിച്ച് യുവാവിനെ കൊലപ്പെടുത്തി
Sunday, April 2, 2023 11:19 AM IST
ബംഗളൂരു: കര്‍ണാടകയില്‍ പശുക്കടത്ത് ആരോപിച്ച് യുവാവിനെ കൊലപ്പെടുത്തി. രാമനഗര ജില്ലയിലെ സാത്തന്നൂരിലാണ് സംഭവം.
സാത്തന്നൂര്‍ സ്വദേശി ഇദ്രിസ് പാഷയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഹിന്ദു സംഘടനാ പ്രവര്ത്തകന് പുനീത് കാരെഹള്ളി എന്നയാള്‍ക്കും കണ്ടാലറിയാവുന്ന മറ്റ് ചിലര്‍ക്കുമെതിരെ പോലീസ് കേസെടുത്തു.
മാർച്ച് 31ന് രാത്രി പശുക്കളെ വണ്ടിയിൽ കൊണ്ടുപോവുകയായിരുന്ന ഇദ്രിസ് പാഷയെ പുനീത് കാരെഹള്ളിയും സംഘവും തടഞ്ഞു. പശുക്കളെ അറുക്കാൻ കൊണ്ടുപോവുകയാണെന്ന് ആരോപിച്ച് ഇദ്രിസ് പാഷയോട് പാകിസ്ഥാനിലേക്ക് പോ എന്ന് ആക്രോശിച്ചു. തുടർന്ന് ഇദ്രിസ് പാഷയെ ക്രൂരമായി മർദിച്ച് റോഡിൽ ഉപേക്ഷിക്കുകയായിരുന്നു.
ശനിയാഴ്ചയാണ് ഇദ്രീസ് പാഷയുടെ മൃതദേഹം കണ്ടെത്തിയത്. അദ്ദേഹത്തിന്റെ മൃതദേഹവുമായി ബന്ധുക്കൾ സാത്തന്നൂർ പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചു. ഇതേ തുടർന്നാണ് പുനീത് കാരെഹള്ളിക്ക് എതിരെ പോലീസ് കേസെടുത്തത്.