കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​ല്‍ പ​ക്ഷി ഇ​ടി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് വി​മാ​ന​ത്തി​ന് തീ​പി​ടി​ച്ചു. തി​ങ്ക​ളാ​ഴ്ച കാ​ഠ്മ​ണ്ഡു​വി​ലെ ത്രി​ഭു​വ​ന്‍ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ നി​ന്ന് പ​റ​ന്നു​യ​ര്‍​ന്ന ഫ്‌​ളൈ ദു​ബാ​യി വി​മാ​ന​ത്തി​നാ​ണ് തീ​പി​ടി​ച്ച​ത്.

വി​മാ​ന​ത്തി​ല്‍ 150ല്‍ ​പ​രം യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നു. അ​ധി​കൃ​ത​ര്‍ ഉ​ട​ന്‍​ത​ന്നെ ത​ക​രാ​ര്‍ പ​രി​ഹ​രി​ച്ചു. പിന്നീട് വി​മാ​നം ദു​ബാ​യി​യി​ല്‍ സു​ര​ക്ഷി​ത​മാ​യി എ​ത്തി.