ഒമാനില്‍ ക്ലോറിന്‍ വാതകം ചോര്‍ന്ന് 42 പേര്‍ക്ക് പരിക്ക്
Tuesday, May 9, 2023 4:55 PM IST
മസ്കറ്റ്: ഒമാനില്‍ ക്ലോറിന്‍ വാതകം ചോര്‍ന്ന് 42 പേര്‍ക്ക് പരിക്ക്. മുവൈലിഹ് ഇൻഡസ്ട്രിയൽ സിറ്റിയിലാണ് അപകടമുണ്ടായത്. ഗ്യാസ് സിലണ്ടറിൽനിന്നാണ് ക്ലോറിൻ ചോർന്നത്. ശ്വാസ തടസം അനുഭവപ്പെട്ട 42 പേരെ ആശുപത്രിയിലേക്ക് മാറ്റി. ചിലരുടെ നില ഗുരുതരമാണ്.
വാതക ചോര്‍ച്ച നിയന്ത്രിക്കാന്‍ സാധിച്ചതായി സിവില്‍ ഡിഫന്‍സ് അറിയിച്ചിട്ടുണ്ട്. സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് ഒമാന്‍ എണ്‍വയോണ്‍മെന്റ് അതോറിറ്റിയും അറിയിച്ചു.