മഹാരാഷ്ട്രയിൽ മകൻ അമ്മയെ കുത്തിക്കൊന്നു; പിതാവിനെ പരിക്കേൽപ്പിച്ചു
Friday, May 12, 2023 3:57 AM IST
താനെ: മഹാരാഷ്ട്രയില്‍ യുവാവ് മാതാവിനെ കുത്തിക്കൊന്നു. പിതാവിനെ പരിക്കേല്‍പ്പിച്ചു. താനെയിലാണ് സംഭവം.
വിനിത ഭത്കര്‍(66) ആണ് കൊല്ലപ്പെട്ടത്. ഗുരുതര പരിക്കേറ്റ ഇവരുടെ ഭര്‍ത്താവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഭര്‍ത്താവിനും മകനുമൊപ്പം കോപ്രി മേഖലയിലാണ് ഇവര്‍ താമസിച്ചിരുന്നത്. വാക്കു തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.
സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ മകനായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കി.