ട്രാവൻകൂർ പാലസ് ഉദ്ഘാടനം വെള്ളിയാഴ്ച
Thursday, August 3, 2023 10:09 PM IST
ന്യൂഡൽഹി: നവീകരിച്ച ട്രാവൻകൂർ പാലസിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ചടങ്ങിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ അധ്യക്ഷത വഹിക്കും.
മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, പി.രാജീവ്, കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രഫ. കെ.വി. തോമസ്, സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റീസ് കെ.ജി. ബാലകൃഷ്ണൻ എന്നിവർ മുഖ്യാതിഥികളായിരിക്കും.
എംപിമാരായ എളമരം കരീം, ബിനോയ് വിശ്വം, ശശി തരൂർ, ജോസ് കെ. മാണി, ഇ.ടി. മുഹമ്മദ് ബഷീർ, റിട്ട. ജസ്റ്റീസ് കുര്യൻ ജോസഫ്, മുൻ അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ, ഓംചേരി എൻ.എൻ. പിള്ള, കെ. സച്ചിദാനന്ദൻ, വിനോദ് കമ്മാളത്ത്, കെ. രഘുനാഥ്, എ.എൻ. ദാമോദരൻ, ബാബുപണിക്കർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. തുടർന്ന് ഡോ. രാജശ്രീ വാര്യർ ഭരതനാട്യവും ജയപ്രഭ മേനോൻ മോഹിനിയാട്ടവും അവതരിപ്പിക്കും.
ചീഫ് സെക്രട്ടറി ഡോ. വി. വേണു സ്വാഗതവും കേരള ഹൗസ് കണ്ട്രോളർ സി.എ. അമീർ നന്ദിയും പറയും. കേരള ഹൗസ് റസിഡന്റ് കമ്മീഷണർ സൗരഭ് ജെയിൻ റിപ്പോർട്ട് അവതരിപ്പിക്കും. കേരള ഹൗസിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://keralahouse.kerala.gov.in ന്റെ ഉദ്ഘാടനവും ചടങ്ങിൽ മുഖ്യമന്ത്രി നിർവഹിക്കും. പാലസിന്റെ ഉദ്ഘാടനം കേരള ഹൗസിന്റെ വെബ്സൈറ്റിൽ തത്സമയം സംപ്രേഷണം ചെയ്യും.