നാലംഗ കർഷക കുടുംബം വിഷം കുടിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു; മൂന്ന് പേർ മരിച്ചു
Friday, August 11, 2023 11:55 PM IST
അഹമ്മദാബാദ്: ഗുജറാത്തിലെ ജുനാഗധിൽ വിഷം കുടിച്ച് ജീവനൊടുക്കാൻ ശ്രമിച്ച നാലംഗ കർഷക കുടുംബത്തിലെ മൂന്ന് പേർ മരിച്ചു.
വാന്താലി മേഖലയിലെ സന്താൽപുർ ഗ്രാമവാസിയായ കർഷകൻ വികാസ് ധുതാത്ര(45), ഭാര്യ ഹിനാബെൻ(45), മകൻ(12) എന്നിവരാണ് മരിച്ചത്. ധുതാത്രയുടെ 15 വയസുകാരിയായ മകൾ ഹാപ്പി അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
ഗ്രാമത്തിലെ ഇവരുടെ കൃഷിയിടത്തിൽ ഇന്ന് രാവിലെയാണ് നാല് പേരെയും അബോധാവസ്ഥയിൽ കണ്ടെത്തിയത്. സമീപവാസികൾ ചേർന്ന് കുടുംബത്തെ സമീപത്തുള്ള ആശുപത്രയിലെത്തിച്ചെങ്കിലും മൂന്ന് പേരുടെ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.