ആലപ്പുഴയിൽ ലോറിയും കാറും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം
Friday, August 25, 2023 7:29 AM IST
കലവൂർ: ആലപ്പുഴ കലവൂരിൽ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. അഞ്ച് പേർക്ക് പരിക്കേറ്റു. ഇതിൽ കാർ ഡ്രൈവറുടെ നില അതീവ ഗുരുതരമാണ്.
വെള്ളിയാഴ്ച പുലർച്ചെ അഞ്ചോടെയാണ് അപകടമുണ്ടായത്. കണ്ണൂർ സ്വദേശികളായ മെജോ, ജിബിൻ, വർക്കല സ്വദേശികളായ സന്തോ ഷ്, ഭാര്യ പ്രിയ, മകൾ അന്ന എന്നിവർക്കാണ് പരിക്ക്.
പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറോടിച്ചിരുന്ന മെജോയുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്.