പവര്‍കട്ട് വേണോ വേണ്ടയോ; സ്വിച്ച് മുഖ്യമന്ത്രിയുടെ പക്കല്‍
Friday, August 25, 2023 10:24 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിയും കെഎസ്ഇബി സ്മാര്‍ട്ട് മീറ്റര്‍ പദ്ധതിയിലെ അനിശ്ചിതത്വവും ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ വെള്ളിയാഴ്ച ഉന്നതതലയോഗം ചേരും. വൈകുന്നേരം 3.30ന് ആണ് യോഗം.
ലോഡ് ഷെഡിംഗ് വേണോ അതോ കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങണോ എന്നതില്‍ മുഖ്യമന്ത്രി തീരുമാനമെടുക്കും. ഓണവും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പും കണക്കിലെടുത്ത് ലോഡ്ഷെഡിംഗ് തല്ക്കാലം ഉണ്ടായേക്കില്ല.
നേരത്തെ, പ്രതിസന്ധി മുന്‍കൂട്ടി കണ്ട് നടപടികള്‍ സ്വീകരിക്കാത്തതില്‍ കെഎസ്ഇബിയെ സര്‍ക്കാര്‍ വിമര്‍ശിച്ചിരുന്നു. കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭിക്കുമോ എന്ന് പരിശോധിക്കാതെ കൂടിയ വിലയ്ക്ക് പവര്‍ എക്സ്ചേഞ്ചില്‍ നിന്ന് കെഎസ്ഇബി വൈദ്യുതി വാങ്ങിയതില്‍ വൈദ്യുതി വകുപ്പിന് അതൃപ്തിയുണ്ട്.
സിപിഎം പോളിറ്റ് ബ്യൂറോയും കേന്ദ്രകമ്മിറ്റിയും തള്ളിയ സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി ഏതാണ്ട് നിലച്ച മട്ടാണ്. കേന്ദ്രസര്‍ക്കാര്‍ നിഷ്കര്‍ഷിച്ച രീതിയില്‍ പദ്ധതി നടപ്പിലാക്കിയില്ലെങ്കില്‍ ഗ്രാന്‍ഡ് നഷ്ടപ്പെടുമെന്ന് ഊര്‍ജമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. വിഷയത്തില്‍ എന്തെങ്കിലും ബദല്‍ മാര്‍ഗം സ്വീകരിക്കാന്‍ കഴിയുമോ എന്നും യോഗം ചര്‍ച്ചചെയ്യും.
അതേ സമയം, വൈദ്യുതി നിയന്ത്രണം ഒഴിവാക്കാന്‍ ഉപഭോക്താക്കള്‍ സഹകരിക്കണമെന്ന് കെഎസ്ഇബി. വൈകുന്നേരം ആറ് മുതല്‍ രാത്രി 11 വരെ അത്യാവശ്യമല്ലാത്ത വൈദ്യുതി ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാതെ ഉപഭോഗം പരമാവധി നിയന്ത്രിക്കാന്‍ ഉപഭോക്താക്കള്‍ തയാറാകണമെന്ന് കെഎസ്ഇബി അഭ്യര്‍ഥിച്ചു.