സുല്‍ത്താന്‍ ബത്തേരിയില്‍ പശുക്കുട്ടിയെ കടുവ കൊന്നു
Monday, August 28, 2023 1:18 PM IST
വയനാട്: സുല്‍ത്താന്‍ ബത്തേരി എറളോട്ടുകുന്നില്‍ പശുക്കുട്ടിയെ കടുവ കൊന്നു. ചൂഴിമനയ്ക്കല് ബിനുവിന്റെ പശുക്കുട്ടിയാണ് ചത്തത്.
ഞായറാഴ്ച രാത്രിയാണ് സംഭവം. പശുവിനെ കെട്ടിയിരുന്ന തൊഴുത്തിലെത്തിയാണ് കടുവ ആക്രമിച്ചത്. എന്നാല്‍ രാത്രി തന്നെ വനംവകുപ്പ് അധികൃതരെത്തി പശുവിന്റെ ജഡം ഇവിടെനിന്ന് മാറ്റിയത് പ്രതിഷേധത്തിന് ഇടയാക്കി.
പിന്നീട് രാവിലെ ജഡം തിരികെ എത്തിക്കുകയായിരുന്നു. അര്‍ഹമായ നഷ്ടപരിഹാരം വേണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപ നല്കാന് വേണ്ട നടപടികള്‍ സ്വീകരിച്ചെന്ന് വനംവകുപ്പ് അധികൃതര്‍ ഉറപ്പ് നല്‍കിയതോടെയാണ് പ്രദേശവാസികള്‍ പ്രതിഷേധം അവസാനിപ്പിച്ചത്.
കടുവയെ പിടികൂടാന്‍ കൂടുകള്‍ സ്ഥാപിക്കുമെന്നും വനംവകുപ്പ് അറിയിച്ചു.