കോണ്‍ഗ്രസ് മുക്തഭാരതം: ബ്രിട്ടീഷുകാര്‍ക്ക് സാധിക്കാത്തത് മോദിക്ക് എങ്ങനെ സാധിക്കുമെന്ന് രാഹുൽ ഗാന്ധി
Friday, September 1, 2023 11:21 PM IST
മുംബൈ: ബ്രിട്ടീഷുകാര്‍ക്ക് സാധിക്കാത്ത കോണ്‍ഗ്രസ് മുക്തഭാരതം എങ്ങനെ നരേന്ദ്ര മോദിക്ക് നടപ്പാക്കാന്‍ കഴിയുമെന്ന് രാഹുൽ ഗാന്ധി. മുംബൈയില്‍ കോണ്‍ഗ്രസ് പൊതുയോഗത്തില്‍ സംസാരിക്കുമ്പോഴായിരുന്നു പരാമര്‍ശം.
അദാനിയുമായുള്ള ബന്ധം കോണ്‍ഗ്രസിനെ രാജ്യത്തുനിന്നും ഇല്ലാതാക്കാന്‍ സഹായിക്കുമെന്നാണ് മോദി കരുതുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഇന്നത്തെ അമേരിക്കയപ്പോലെ അന്ന് ഇംഗ്ലണ്ട് ആഗോളശക്തിയായിരുന്നു. അവര്‍ക്ക് രാജ്യത്തെ കോണ്‍ഗ്രസ് മുക്തമാക്കാന്‍ കഴിഞ്ഞില്ല. പകരം കോണ്‍ഗ്രസ് അവരെ രാജ്യത്തുനിന്നും തുരത്തി.
എന്നാല്‍ അദാനിയുമായുള്ള ബന്ധം കോണ്‍ഗ്രസിനെ രാജ്യത്തുനിന്നും തുടച്ചുനീക്കാന്‍ സഹായിക്കുമെന്ന് മോദി കരുതുന്നുവെന്നും രാഹുല്‍ പറഞ്ഞു.