കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വ്യാജ സിദ്ധന്‍ പിടിയില്‍. കൂത്തുപറമ്പിലാണ് സംഭവം. എലിപ്പറ്റച്ചിറ ജയേഷിനെയാണ് തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്.

പെണ്‍കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റം കണ്ടതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ കുട്ടിയെ കൗണ്‍സിലിംഗിന് വിധേയയാക്കിയിരുന്നു. ഇതില്‍ കുട്ടി പീഡനത്തിനിരയായ കാര്യം തുറന്ന് പറയുകയും സംഭവത്തില്‍ ബന്ധുക്കള്‍ പരാതി നല്‍കുകയുമായിരുന്നു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

ഇയാളുമായി ബന്ധപ്പെട്ട് സമാനമായ സംഭവങ്ങള്‍ വേറെ നടന്നിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ആലുവയില്‍ അതിഥി തൊഴിലാളിയുടെ എട്ട് വയസുകാരിയായ മകളെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച സംഭവം പുറത്ത് വന്ന് മണിക്കൂറുകള്‍ക്കകമാണ് മറ്റൊരു പീഡന വാര്‍ത്ത കൂടി പുറത്ത് വന്നത്.