ച​ണ്ഡീ​ഗ​ഡ്: ഹ​രി​യാ​ന​യി​ലെ റെ​വാ​രി​യി​ല്‍ ഡ​ല്‍​ഹി റോ​ഡി​ല്‍ സ്ഥി​തി ചെ​യ്യു​ന്ന കാ​ര്‍ ഷോ​റൂ​മി​ല്‍ വ​ന്‍ തീ​പി​ടി​ത്തം. നി​ര​വ​ധി വാ​ഹ​ന​ങ്ങ​ള്‍ ക​ത്തി​ന​ശി​ച്ചു. ആ​ള​പാ​യം റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല.

അ​ഗ്‌​നി​ര​ക്ഷാ​സേ​ന​യും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല. പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.