കോ​ട്ട​യം: സി​പി​എം ജി​ല്ലാ ക​മ്മി​റ്റി അം​ഗ​വും ഡി​വൈ​എ​ഫ്‌​ഐ കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​വു​മാ​യ ജെ​യ​ക് സി. ​തോ​മ​സി​നും പ​ങ്കാ​ളി ഗീ​തു തോ​മ​സി​നും കു​ഞ്ഞ് പി​റ​ന്നു. ചൊ​വ്വാ​ഴ്ച​യാ​ണ് ഗീ​തു കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കി​യ​ത്. ആ​ണ്‍ കു​ഞ്ഞാ​ണ്.

ചെ​ങ്ങ​ളം സ്രാ​മ്പി​ക്ക​ല്‍ എ​സ്.​ജെ.​തോ​മ​സിന്‍റെയും ​യും ലീ​ന തോ​മ​സി​ന്‍റെ​യും മ​ക​ളാ​ണ് ഗീ​തു. പ​രേ​ത​നാ​യ ചി​റ​യി​ല്‍ എം.​ടി.​തോ​മ​സി​ന്‍റെ ​യും അ​ന്ന​മ്മ തോ​മ​സിന്‍റെ​യും മ​ക​നാ​ണ് ജെ​യ്ക്. ഇ​രു​വ​രും സി​എം​എ​സ് കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​ക​ളാ​യി​രു​ന്നു. 2019 ഒ​ക്ടോ​ബ​ര്‍ 19നാ​യി​രു​ന്നു ഇ​​വ​രു​ടെ​ വി​വാ​ഹം.

പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് ഗ​ര്‍​ഭി​ണി​യാ​യി​രു​ന്ന ഗീ​തു​വി​നെ സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ അ​പ​മാ​നി​ച്ച​ത് ഏ​റെ വി​വാ​ദ​മാ​യി​രു​ന്നു.