മലയാളി യുവതി ബംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ
Sunday, September 17, 2023 1:14 PM IST
കൂത്തുപറമ്പ്: ബംഗളൂരുവിൽ മലയാളി യുവതിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി.
പ്രവാസിയായ മമ്പറം പടിഞ്ഞിറ്റാമുറിയിലെ നാരായണി നിവാസിൽ കെ.വി.അനിലിന്റെയും വിശാന്തിയുടെയും മകൾ നിവേദ്യ (24) ആണ് മരിച്ചത്.
യുവതിയെ വെള്ളിയാഴ്ച വൈകിട്ടോടെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ബംഗളൂരുവിൽ ഐടി കമ്പനിയിൽ ജോലി ചെയ്യുന്ന നിവേദ്യ അസുഖമാണെന്നു പറഞ്ഞ് ജോലി സ്ഥലത്തുനിന്നു താമസ സ്ഥലത്തേക്ക് വൈകിട്ടോടെ പോയിരുന്നു. സംസ്കാരം നടത്തി. സഹോദരി നോവ.