കരുവന്നൂരിലെ ഇഡി പരിശോധനയില്‍ പ്രത്യേക അജണ്ടയെന്ന് സിപിഎം
Tuesday, September 19, 2023 10:49 PM IST
തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) നടത്തുന്ന പരിശോധനയില്‍ പ്രത്യേക അജണ്ടയുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്.
ഇഡി ചോദ്യംചെയ്യാന്‍ പോകാത്ത സ്ഥലമുണ്ടോയെന്നും ചോദ്യംചെയ്യാത്ത രാഷ്ട്രീയ നേതാക്കളുണ്ടോയെന്നും ഗോവിന്ദൻ പരിഹസിച്ചു. ഒരു വശത്ത് രാഹുല്‍ ഗാന്ധിയെ ചോദ്യംചെയ്യുമ്പോള്‍ മറുവശത്ത് കെ.സുധാകരനെയും ഇഡി ചോദ്യംചെയ്യുകയാണ്.
കരുവന്നൂരില്‍ മാത്രമല്ല എവിടെ ബാങ്ക് തട്ടിപ്പ് നടന്നാലും നടപടി വേണമെന്നാണ് പാര്‍ട്ടി നിലപാട്; ഇതില്‍ വിട്ടുവീഴ്ചയില്ലെന്നും ഗോവിന്ദൻ പറഞ്ഞു.