കരുവന്നൂര്‍ തട്ടിപ്പിലെ പ്രതി സതീശന് ഒന്‍പത് ആധാരങ്ങള്‍ എഴുതി നല്കി: ജോഫി കൊള്ളന്നൂര്‍
Wednesday, September 20, 2023 1:44 PM IST
തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി സതീശനെ വര്‍ഷങ്ങളായി പരിചയമുണ്ടെന്ന് ആധാരമെഴുത്തുകാരന്‍ ജോഫി കൊള്ളന്നൂര്‍. ഇയാളുടെ ദുരൂഹ ഇടപാടുകളെക്കുറിച്ച് അറിയില്ലായിരുന്നെന്നും ഇയാള്‍ പ്രതികരിച്ചു.
സതീശനും ഇടനിലക്കാരനും വേണ്ടി ഒന്‍പത് ആധാരങ്ങള്‍ താന്‍ എഴുതി നല്കി. സതീശന്, ഇയാളുടെ ഭാര്യ, ഇവരുടെ സഹോദരന് തുടങ്ങിയവരുടെ പേരിലാണ് ആധാരങ്ങള്‍ ചെയ്തത്. ആകെ മുക്കാല്‍ കോടിയോളം രൂപയുടെ ഇടപാടുകളായിരുന്നു അതെന്നും ഇയാള്‍ പ്രതികരിച്ചു.
കരുവന്നൂര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ജോഫിയുടെ ആധാരം എഴുത്താഫീസിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. തൃശൂര്‍ സഹകരണ ബാങ്കും അയ്യന്തോള്‍ ബാങ്കും ഉള്‍പ്പെടെ ഒന്‍പതോളം കേന്ദ്രങ്ങളിലാണ് കഴിഞ്ഞ ദിവസം ഇഡി റെയ്ഡ് നടന്നത്.