ഷാ​രോ​ൺ കേ​സ്; വി​ചാ​ര​ണ ത​മി​ഴ്നാ​ട്ടി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന ഹ​ർ​ജി​യു​മാ​യി ഗ്രീ​ഷ്മ സു​പ്രീം കോ​ട​തി​യി​ൽ
ഷാ​രോ​ൺ കേ​സ്; വി​ചാ​ര​ണ ത​മി​ഴ്നാ​ട്ടി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന ഹ​ർ​ജി​യു​മാ​യി ഗ്രീ​ഷ്മ സു​പ്രീം കോ​ട​തി​യി​ൽ
Monday, October 2, 2023 2:24 PM IST
ന്യൂ​ഡ​ൽ​ഹി: കാ​മു​ക​നെ വി​ഷം കൊ​ടു​ത്ത് കൊ​ന്ന കേ​സി​ലെ വി​ചാ​ര​ണ ത​മി​ഴ്നാ​ട്ടി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ഷാ​രോ​ൺ വ​ധ​കേ​സ് പ്ര​തി ഗ്രീ​ഷ്മ സു​പ്രീം​കോ​ട​തി​യി​ൽ. നി​ല​വി​ൽ കേ​ര​ള​ത്തി​ൽ ന​ട​ക്കു​ന്ന വി​ചാ​ര​ണ ക​ന്യാ​കു​മാ​രി​യി​ലെ ജെ​എം​എ​ഫ്സി കോ​ട​തി​യി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്നാ​ണ് ഹ​ർ​ജി​യി​ലെ ആ​വ​ശ്യം.

ഗ്രീ​ഷ്മ​യും കേ​സി​ലെ മ​റ്റു പ്ര​തി​ക​ളു​മാ​ണ് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്. ക​ന്യാ​കു​മാ​രി ജി​ല്ല​യി​ലെ പൂ​മ്പ​ള്ളി​ക്കോ​ണ​ത്താ​ണ് പ്ര​തി​ക​ളു​ടെ വീ​ട്.

സം​ഭ​വം ന​ട​ന്ന​ത് ത​മി​ഴ്നാ​ട്ടി​ലാ​യ​തി​നാ​ൽ വി​ചാ​ര​ണ​യും അ​വി​ടെ ന​ട​ത്ത​ണ​മെ​ന്നാ​ണ് ഹ​ർ​ജി​യി​ലെ ആ​വ​ശ്യം. അ​ഭി​ഭാ​ഷ​ക​ൻ ശ്രീ​റാം പാ​റ​ക്കാ​ട്ടാ​ണ് ഹ​ർ​ജി സ​മ​ർ​പ്പി​ച്ച​ത്.

നി​ല​വി​ൽ നെ​യ്യാ​റ്റി​ക​ര അ​ഡീ​ഷ​ണ​ൽ സെ​ക്ഷ​ൻ​സ് കോ​ട​തി​യി​ലാ​ണ് കേ​സി​ന്‍റെ ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്.


കേ​സി​ന്‍റെ വി​ചാ​ര​ണ കേ​ര​ള​ത്തി​ൽ ന​ട​ക്കു​ന്ന​ത് പ്ര​തി​ക​ൾ​ക്ക് ല​ഭി​ക്കേ​ണ്ട നീ​തി ഉ​റ​പ്പാ​ക്കാ​ൻ ത​ട​സ​മാ​കും, കൂ​ടാ​തെ ക​ന്യാ​കു​മാ​രി​യി​ൽ നി​ന്ന് വി​ചാ​ര​ണ​ന​ട​പ​ടി​ക​ൾ​ക്കാ​യി കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തു​ന്ന​തി​ന് പ്ര​യോ​ഗി​ക ബു​ദ്ധി​മു​ട്ടു​ക​ളു​ണ്ട് എ​ന്നി​വ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പു​തി​യ ഹ​ർ​ജി സു​പ്രീം​കോ​ട​തി​യി​ൽ ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

2022 ഒ​ക്ടോ​ബ​ര്‍ 14നാ​ണ് ത​മി​ഴ്‌​നാ​ട് പ​ളു​ക​ലി​ലു​ള്ള വീ​ട്ടി​ല്‍ വ​ച്ച് ഗ്രീ​ഷ്മ ഷാ​രോ​ണി​ന് ക​ഷാ​യ​ത്തി​ല്‍ വി​ഷം ക​ല​ര്‍​ത്തി ന​ല്‍​കി​യ​ത്.

സാ​ധാ​ര​ണ മ​ര​ണ​മെ​ന്നാ​യി​രു​ന്നു ആ​ദ്യ നി​ഗ​മ​നം. പി​ന്നീ​ട് പ്ര​ത്യേ​ക സം​ഘം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കൊ​ല​പാ​ത​ക​മെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<