ബ്രസൽസിൽ വെടിവയ്പ്പ്: രണ്ടുപേർ കൊല്ലപ്പെട്ടു; ഭീകരാക്രമണമെന്ന് സൂചന
Tuesday, October 17, 2023 1:26 AM IST
ബ്രസൽസ്: ബെൽജിയത്തിലുണ്ടായ വെടിവയ്പ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടു. തലസ്ഥാനമായ ബ്രസൽസിലാണ് വെടിവയ്പ്പുണ്ടായത്.
ആക്രമിയെ പിടികൂടാനായിട്ടില്ല. ഫ്ലൂറസെന്റ് ഓറഞ്ച് ജാക്കറ്റ് ധരിച്ച തോക്കുധാരി വെടിവയ്പ്പ് നടന്നതിന് പിന്നാലെ ഓടി രക്ഷപെടുകയായിരുന്നു.
ഇവിടെയുണ്ടായത് ഭീകരാക്രമണമാണോയെന്ന് അധികൃതർ അന്വേഷിക്കുന്നുണ്ട്. വെടിവയ്പ്പിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്ന തരത്തിലുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
വീഡിയോയിലുള്ളയാൾ അറബി ഭാഷയിലാണ് സംസാരിക്കുന്നത്. സംഭവം നടന്ന പ്രദേശം പോലീസ് വളഞ്ഞിട്ടുണ്ട്.